Kerala
രാമായണ ശീലുകളുമായി കര്‍ക്കടകം പിറന്നു
Kerala

രാമായണ ശീലുകളുമായി കര്‍ക്കടകം പിറന്നു

Web Desk
|
17 July 2021 2:15 AM GMT

വറുതിയുടെ കാലം കടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ

ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്‍റെ തുടക്കം കൂടിയാണ് കർക്കടക പിറവി. വറുതിയുടെ കാലം കടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

രാമായണ ശീലുകളുമായി കർക്കടകം പിറന്നു. ഇനിയൊരു മാസക്കാലം വീടുകൾ രാമായണ മന്ത്രങ്ങളാൽ മുഖരിതമാകും. കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ജനതക്ക് പട്ടിണിയുടെയും തൊഴിൽ ഇല്ലായ്മയുടെയും കാലമായിരുന്നു കർക്കടകം.

ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ആരോഗ്യ പരിപാലനത്തിന് ഏറ്റവും നല്ല സമയം കൂടിയാണ് ഈ ഒരു മാസക്കാലം. കോവിഡ് കാലമായതിനാൽ ഇത്തവണ നാലമ്പല ദര്‍ശനമില്ല. ചിങ്ങപ്പുലരിയിലേക്കുള്ള കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കർക്കടകം.

Related Tags :
Similar Posts