Kerala
കേരളത്തിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കർണാടക
Kerala

കേരളത്തിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കർണാടക

Web Desk
|
8 Sep 2021 1:15 AM GMT

കേരളത്തില്‍ കോവിഡ് കേസുകൾ വർധിക്കുകയും നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നിർദേശം.

കേരളത്തിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് കർണാടക സർക്കാർ. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുകയും നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നിർദേശം. കർണാടകയിൽ തൊഴിലെടുക്കുകയോ പഠിക്കുകയോ ചെയ്യുന്നവർ നിലവിൽ കേരളത്തിലാണെങ്കിൽ ഒക്ടോബർ വരെ അവിടെ തന്നെ തുടരാനാവശ്യപ്പെടണമെന്നും നിർദേശത്തിലുണ്ട്.

അതേസമയം കോഴിക്കോട് നിപയുടെ ഉറവിടം കണ്ടെത്താനായി കാട്ടു പന്നികളെയും പരിശോധിക്കാനൊരുങ്ങുന്നു.വനംവകുപ്പിന്‍റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് കാട്ടുപന്നികളുടെ സാമ്പിളുകള്‍ ശേഖരിക്കും. കോഴിക്കോട് ജില്ലയിൽ രണ്ടാമതും നിപ റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

Related Tags :
Similar Posts