Kerala
Karnataka High Court to continue the search mission for Arjun
Kerala

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി

Web Desk
|
5 Aug 2024 9:02 AM GMT

ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്.

ബെംഗളൂരു: ഷിരൂരിൽ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താൽക്കാലികമായി നിർത്തിയെന്ന് കർണാടക അറിയിച്ചിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളവും കർണാടകയും സഹകരിച്ച് തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കോടതിയുടെ നിർദേശം.

Similar Posts