Kerala

Kerala
ഗൃഹപ്രവേശത്തിന് അവധി നിഷേധിച്ചു; കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി

10 Sep 2023 10:37 AM GMT
ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എം അഖിലേഷ് (20) ആണ് മരിച്ചത്.
കർണാടക: ഗൃഹപ്രവേശനത്തിന് അവധി നിഷേധിച്ചതിനെ തുടർന്ന് കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എം അഖിലേഷ് (20) ആണ് മരിച്ചത്. കോലാര്‍ ശ്രീ ദേവരാജ് യുആർഎസ് മെഡിക്കല്‍ കോളേജിലെ ബിപിടി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അഖിലേഷ്. വീടിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കാനിരിക്കെയാണ് സംഭവം. വീട്ടിലേക്ക് പോവാൻ കോളേജ് അധികൃതർ അവധി നല്‍കിയില്ലെന്നും തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ അഖിലേഷ് ഹോസ്റ്റല്‍ മുറിയിലേക്ക് പോയിരുന്നു. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനാൽ മറ്റു വിദ്യാര്‍ഥികള്‍ കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജനലിലെ കമ്പിയില്‍ മരിച്ച നിലയില്‍ അഖിലേഷിനെ കണ്ടെത്തിയത്.