Kerala
Karnataka police officers arrested in Kochi will be released, Karnataka police, extorting money case
Kerala

പ്രതികളില്‍നിന്നു പണം തട്ടിയ കേസ്: കൊച്ചിയിൽ പിടിയിലായ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയക്കും

Web Desk
|
3 Aug 2023 9:11 AM GMT

ബംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസിലെ സി.ഐ അടക്കമുള്ളവരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് ലക്ഷത്തോളം രൂപയും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തിരുന്നു

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ കൊച്ചിയിൽ പിടിയിലായ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയക്കും. പ്രതികളിൽനിന്നു പണംതട്ടിയെന്ന പരാതിയിലാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

സി.ആർ.പി.സി 41 പ്രകാരമുള്ള നോട്ടീസ് നൽകിയ ശേഷമാകും ഇവരെ വിട്ടയക്കുക. അറസ്റ്റ് ചെയ്യാതെ വിട്ടയക്കാനാണ് നിയമോപദേശം. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകാൻ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് ബംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.

വൈറ്റ്ഫീൽഡ് സൈബർ പൊലീസിലെ സി.ഐ അടക്കമുള്ളവർക്കെതിരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കേസെടുത്തത്. നാല് ലക്ഷത്തോളം രൂപയും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തിരുന്നു. ഡ്യൂട്ടി സമയത്താണ് കർണാടക പൊലീസിനെ കസ്റ്റഡിയിലെടുത്തത്. ഇതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ചില നിയമതടസങ്ങളുണ്ടെന്നാണ് കൊച്ചി പൊലീസ് പറയുന്നത്.

Summary: The Karnataka police officers arrested in Kochi in the case of extorting money by threatening the accused will be released

Similar Posts