Kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 20 മണിക്കൂര്‍ നീണ്ട ഇ.ഡി റെയ്ഡ് അവസാനിച്ചു
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 20 മണിക്കൂര്‍ നീണ്ട ഇ.ഡി റെയ്ഡ് അവസാനിച്ചു

Web Desk
|
11 Aug 2022 1:54 AM GMT

ഇന്നലെ രാവിലെ എട്ട് മണിക്കാണ് പരിശോധന ആരംഭിച്ചത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി റെയ്ഡ് അവസാനിച്ചു. റെയ്ഡ് 20 മണിക്കൂര്‍ നീണ്ടുനിന്നു. പുലർച്ചെ 3.30 നാണ് പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇന്നലെ രാവിലെ എട്ട് മണിക്കാണ് പരിശോധന ആരംഭിച്ചത്.

75 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് നടത്തിയത്. ബാങ്ക് പ്രസിഡന്റ്‌ കെ കെ ദിവാകരൻ, സെക്രട്ടറി സുനിൽ കുമാർ, ശാഖ മാനേജർ ബിജു കരീം, ജീവനക്കാരായിരുന്ന ബിജോയ്‌, കിരൺ എന്നിവരുടെ വീടുകളിലും കരുവന്നൂർ ബാങ്കിലും ഉദ്യോഗസ്ഥർ എത്തി. ബാങ്കിൽ നിന്ന് നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

പ്രതികളുടെ വീടുകളില്‍ നിന്ന് ആധാരം ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു. ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത ശേഷം ആദ്യമായാണ് ഇത്രയും വലിയ പരിശോധന നടത്തുന്നത്. അതേസമയം നിക്ഷേപകര്‍ക്ക് കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് തുക തിരിച്ചുനൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. മുൻഗണനാക്രമം നിശ്ചയിക്കാൻ 12 ദിവസത്തെ സമയം സ൪ക്കാ൪ ആവശ്യപ്പെട്ടതോടെ ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

Similar Posts