Kerala
Karuvannur Bank Fraud Case: ED to question Cooperative Sangam Registrar TV Subhash today
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

Web Desk
|
13 Oct 2023 1:30 AM GMT

ബാങ്കിൽ വൻ തട്ടിപ്പ് നടന്നിട്ടും സഹകരണ സംഘം രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി യുടെ വിലയിരുത്തൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ഓഡിറ്റ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.

കരുവന്നൂർ ബാങ്കിലെ കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് സംബന്ധിച്ച രേഖകളും റിപ്പോർട്ടിംഗ് ഓഫീസർമാരുടെ വിവരങ്ങളും സഹകരണ വകുപ്പ് ഇ.ഡിക്ക് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ബാങ്കിൽ വൻ തട്ടിപ്പ് നടന്നിട്ടും സഹകരണ സംഘം രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി യുടെ വിലയിരുത്തൽ.

Similar Posts