കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതി ബിജോയുടെ നേതൃത്വത്തിൽ തേക്കടിയിൽ റിസോർട്ട് നിർമാണം
|8 ഏക്കർ സ്ഥലത്ത് 18 കോടിയുടെ നിർമാണ പദ്ധതിക്കാണ് അനുമതി ലഭിച്ചിരുന്നത്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പ്രതി ബിജോയുടെ നേതൃത്വത്തിൽ തേക്കടിയിൽ 18 കോടിയുടെ റിസോർട്ട് നിർമാണം. ഇതുവരെ മൂന്നര കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു. അതിൽ 18 ലക്ഷം രൂപ കോൺട്രാക്ടർക്ക് ഇപ്പോഴും നൽകാനുണ്ട്. തേക്കടി മുരിക്കടിയിൽ 8 ഏക്കർ സ്ഥലത്താണ് ബിജോയുടെ നേതൃത്വത്തിൽ റിസോർട്ട് നിർമ്മിക്കുന്നത്. 18 കോടിയുടെ പദ്ധതിക്കാണ് 2014ൽ കുമളി പഞ്ചായത്ത് അനുമതി നൽകിയത്. ഇതുവരെ മൂന്നര കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു. പ്രാദേശിക കോൺട്രാക്ടർക്കായിരുന്നു നിർമാണ ചുമതല. 18 ലക്ഷം രൂപ കോൺട്രാക്ടർക്ക് ഇപ്പോഴും നൽകാനുണ്ട്. നിലവിൽ റിസോർട്ടിന്റെ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്.
കരുവന്നൂർ ബാങ്കിലെ മാർക്കറ്റിംഗ് ഏജന്റായിരുന്ന ബിജോയ് ബാങ്കിൽ നിന്നും തട്ടിച്ച തുകയാണ് തേക്കടിയിലെ റിസോർട്ട് നിർമാണത്തിന് ഉപയോഗിച്ചിരുന്നത് എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ വാർത്ത അറിഞ്ഞ ശേഷം ബിജോയിയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കരാറുകാർ പറയുന്നത്.