കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് 103 കോടി രൂപ തിരിച്ചു നല്കി, ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍: മന്ത്രി വി.എന്‍ വാസവന്
|'ചിലർ അതിൽ കുറച്ച് തിരിച്ച് നിക്ഷേപിച്ചിട്ടാണ് പോയത്. ഈ ബാങ്കുമായുള്ള ബന്ധം വിച്ഛേദിക്കാൻ ജങ്ങൾ ഒരുക്കമല്ലെന്നും തിരിച്ചുകിട്ടുമെന്ന് ഇപ്പോൾ ആളുകൾക്ക് ബോധ്യമായെന്നുമാണ് ഇത് വ്യക്തമാക്കുന്നത്'
തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് 103 കോടി രൂപ തിരികെ നൽകിയെന്ന് മന്ത്രി വി.എൻ വാസവൻ. നിക്ഷേപകർക്ക ബാങ്കിലുള്ള വിശ്വാസം തിരികെവന്നു. പലരും വീണ്ടും തുക നിക്ഷേപിക്കുന്നുണ്ട്. കണ്ടല ബാങ്കിന്റെ കാര്യവും പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
;103 കോടി രൂപ നിക്ഷേപകർക്ക് മടക്കിക്കൊടുത്തു. ചിലർ പറഞ്ഞു ഈ പ്രഖ്യാനം മാത്രമേയുള്ളൂ ഒരു രൂപ പോലും കൊടുക്കില്ലെന്ന്. 103 കോടി രൂപ നിക്ഷേപകർക്ക് കൊടുത്തപ്പോൾ ചിലർ അതിൽ കുറച്ച് തിരിച്ച് നിക്ഷേപിച്ചിട്ടാണ് പോയത്. ഈ ബാങ്കുമായുള്ള ബന്ധം വിച്ഛേദിക്കാൻ ജങ്ങൾ ഒരുക്കമല്ലെന്നും തിരിച്ചുകിട്ടുമെന്ന് ഇപ്പോൾ ആളുകൾക്ക് ബോധ്യമായെന്നുമാണ് ഇത് വ്യക്തമാക്കുന്നത്'. മന്ത്രി പറഞ്ഞു.
'ഒരു ലക്ഷം വരേയുള്ള നിക്ഷേപങ്ങൾ പൂർണമായും കൊടുത്ത് തീർക്കുകയാണ്. വലിയ തുകകൾ കോടതി നിർദേശപ്രകാരം പലിശയുൾപ്പെടെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ബാങ്കിൽ വായ്പ്പകളും കൊടുത്തു തുടങ്ങിയിട്ടുണ്ട്. കരുവന്നൂർ ബാങ്ക് അതിന്റെ പൂർവസ്ഥിതിയിലേക്ക് വന്നുതുടങ്ങുകയാണ്'. വാസവന് കൂട്ടിച്ചേര്‍ത്തു