Kerala
![കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്‌തീനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്‌തീനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും](https://www.mediaoneonline.com/h-upload/2023/09/12/1388045-ac-moideen.webp)
എ സി മൊയ്‌തീൻ
Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്‌തീനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും
![](/images/authorplaceholder.jpg?type=1&v=2)
12 Sep 2023 1:05 AM GMT
മൊയ്തീൻ നൽകിയ രേഖകളുടെ കൂടി അടിസ്ഥാനത്തിൽ ഇന്നലെ 10 മണിക്കൂറോളം ആണ് ഇ ഡി ചോദ്യം ചെയ്തത്.
എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ സി മൊയ്‌തീനെ ഇ ഡി വീണ്ടു ചോദ്യം ചെയ്തേക്കും. ആദ്യ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക. ബിനാമി ലോണുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് എസി മൊയ്തീൻ സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നുള്ളതാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. ആവശ്യക്കാർക്ക് ലോൺ അനുവദിക്കാൻ നിർദേശം നൽകുക മാത്രമാണ് താൻ ചെയ്തതെന്നും വഴിവിട്ട ഇടപാടുകൾ നടന്നിട്ടില്ലെന്നും ആണ് മൊയ്തീൻ ഇ ഡിക്ക് നൽകിയ മൊഴി. മൊയ്തീൻ നൽകിയ രേഖകളുടെ കൂടി അടിസ്ഥാനത്തിൽ ഇന്നലെ 10 മണിക്കൂറോളം ആണ് ഇ ഡി ചോദ്യം ചെയ്തത്.