കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ
|അഞ്ചാം പ്രതി ബിജോയ് ആണ് ഗുരുവായൂരിൽ നിന്ന് പിടിയിലായത്
കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ നാലാമത്തെ അറസ്റ്റാണിത്. വനിത ജീവനക്കാരിയുൾപ്പെടെ ആറ് പേർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. രണ്ട് പ്രതികൾ കൂടിയാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്.
വായ്പ ഇടനിലക്കാരൻ കൂടിയായ കിരൺ, ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടന്റ് റെജി അനിൽ എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്. എല്ലാവരുടെയും ജാമ്യാപേക്ഷ കോടതികൾ തള്ളിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പത്തംഗ സമിതിയുടെ റിപ്പോർട്ടിലും തുടർനടപടികളിലേക്ക് കടന്നിട്ടില്ല.