Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ

Web Desk
|
25 Aug 2021 11:27 AM GMT

അഞ്ചാം പ്രതി ബിജോയ് ആണ് ഗുരുവായൂരിൽ നിന്ന് പിടിയിലായത്

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ നാലാമത്തെ അറസ്റ്റാണിത്. വ​നി​ത ജീ​വ​ന​ക്കാ​രി​യു​ൾ​പ്പെ​ടെ ആറ് പേർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. രണ്ട് പ്രതികൾ കൂടിയാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്.

വാ​യ്പ ഇ​ട​നി​ല​ക്കാ​ര​ൻ കൂ​ടി​യാ​യ കി​ര​ൺ, ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മു​ൻ അ​ക്കൗ​ണ്ടന്റ് റെ​ജി അ​നി​ൽ എ​ന്നി​വ​രാ​ണ് ഇനി പി​ടി​യി​ലാ​വാ​നു​ള്ള​ത്. എ​ല്ലാ​വ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി​ക​ൾ ത​ള്ളി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ചിന്റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ​ത്തം​ഗ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലും തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല.

Similar Posts