Kerala
Kerala
കരുവന്നൂർ: രേഖകൾ ക്രൈംബ്രാഞ്ചിന് നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ
|25 March 2024 11:04 AM GMT
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് രേഖകൾ നിർണായകമാണെന്നാണ് സർക്കാർ വാദം.
തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിലെ രേഖകൾ ക്രൈംബ്രാഞ്ചിന് നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. വിചാരണക്കോടതിക്കും ഇ.ഡിക്കും നിർദേശം നൽകണമെന്നാണാവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് രേഖകൾ നിർണായകമാണെന്നാണ് സർക്കാർ വാദം.
കേസിലെ നിർണായക തെളിവായ രേഖകൾ ലഭിച്ചാൽ മാത്രമേ കുറ്റപത്രം ഉൾപ്പെടെ സമർപ്പിക്കാൻ കഴിയുകയുള്ളൂ. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡി രേഖകൾ കസ്റ്റഡിയിലെടുത്തത്. ഈ രേഖകൾ ലഭിക്കുന്നതിനായി ഇ.ഡിക്ക് അപേക്ഷ നൽകിയിരുന്നു. അതിൽ അനുകൂല നടപടി ലഭിക്കാത്തതിനാലാണ് വിചാരണക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയ വിചരണക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും സർക്കാർ ഹരജിയിൽ പറയുന്നു. ഹരജിയിൽ ഇ.ഡിയോട് സർക്കാർ നിലപാട് തേടി.