Kerala
കരുവന്നൂർ ബാങ്കില്‍ വന്‍കിട ലോണിന് ഇടനിലക്കാര്‍; കമ്മീഷൻ പത്തു ശതമാനം
Kerala

കരുവന്നൂർ ബാങ്കില്‍ വന്‍കിട ലോണിന് ഇടനിലക്കാര്‍; കമ്മീഷൻ പത്തു ശതമാനം

Web Desk
|
23 July 2021 4:17 AM GMT

ഏജന്‍റുമാരുടെ ഇടപെടലിൽ പാസാക്കിയ വൻകിട ലോണുകൾ തേക്കടിയിലെ റിസോർട്ടിൽ നിക്ഷേപിച്ചതായാണ് വിവരം.

കരുവന്നൂർ സഹകരണ ബാങ്കിൽ വൻകിട ലോണുകൾ നൽകാൻ ഏജന്റുമാരെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ആരോപണം. എടുക്കുന്ന ലോണിന്റെ 10 ശതമാനമായിരുന്നു കമ്മീഷന്‍. ഏജന്‍റുമാരുടെ ഇടപെടലിൽ പാസാക്കിയ വൻകിട ലോണുകൾ തേക്കടിയിലെ റിസോർട്ടിൽ നിക്ഷേപിച്ചതായാണ് വിവരം. ഏജന്‍റുമാരുടെ തന്നെ റിസോർട്ടിലാണ്​ ഈ പണം നിക്ഷേപിച്ചത്​.

ഈടില്ലാതെയും വ്യാജ രേഖകൾ ഉണ്ടാക്കിയുമാണ് കോടിക്കണക്കിനു രൂപയുടെ ലോണുകൾ നൽകിയത്. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, കമ്മീഷൻ ഏജന്റ് ബിജോയ് എന്നിവർ മുഖേനയാണ് കമ്മീഷൻ നിരക്കില്‍ വൻകിട ലോണുകൾ നൽകിയിരുന്നതെന്നാണ് ആരോപണം..

അതേസമയം, ബാങ്കിലെ ജപ്തി നടപടികൾ തത്കാലത്തേക്ക് നിർത്തി വെച്ചു. അഡ്മിനിസ്ട്രേറ്റർക്ക് ഭരണം കെെമാറിയ സാഹചര്യത്തിലാണ് നടപടി. ബാങ്കിന്റെ ഭരണം സംബന്ധിച്ച് കേരള ബാങ്കുമായി ആലോചിച്ചാകും തീരുമാനമെടുക്കുക.

Similar Posts