Kerala
കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആദ്യ റാങ്കുകള്‍ വനിതകള്‍ക്ക്
Kerala

കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആദ്യ റാങ്കുകള്‍ വനിതകള്‍ക്ക്

Web Desk
|
8 Oct 2021 6:24 AM GMT

മൂന്നു സ്ട്രീമുകളിലായി 105 പേര്‍ നിയമനം നേടും

കേരള അഡ്മിനിട്രേറ്റീവ് സർവീസ്(കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറാണ് ഫലപ്രഖ്യാപനം നടത്തിയത്. മൂന്നു സ്ട്രീമുകളിലായി 105 പേര്‍ നിയമനം നേടും. സ്ട്രീം ഒന്നില്‍ മാലിനി എസ്. ഒന്നാം റാങ്ക് നേടി. മാലിനി എസ്. ഒന്നാം റാങ്ക് നേടി. നന്ദന എസ്.പിള്ള, ഗോപിക ഉദയന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആതിര എസ്.വി, ഗൌതമന്‍ എം. എന്നിവര്‍ക്കാണ് നാലും അഞ്ചും റാങ്കുകള്‍.

സ്ട്രീം രണ്ടില്‍ അഖില ചാക്കോയ്ക്കാണ് ഒന്നാം റാങ്ക്. ജയകൃഷ്ണന്‍ കെ.ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി. സ്ട്രീം മൂന്നില്‍ അനൂപ് കുമാര്‍ വി.ക്കാണ് ഒന്നാം റാങ്ക്. രണ്ടാം-അജീഷ് കെ, മൂന്നാം റാങ്ക്-പ്രമോദ് ജി.വി., നാലാം റാങ്ക്-ചിത്രലേഖ കെ.കെ. അഞ്ചാം റാങ്ക്-സനോപ് എസ്. എന്നിവര്‍ നേടി.

നവംബർ ഒന്ന് മുതൽ തസ്തികകൾ നിലവിൽ വരും.852 പേരാണ് അഭിമുഖത്തിന് പങ്കെടുത്തിരുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭരണ പരിഷ്കാര കമ്മീഷൻ പരിശീലനം നൽകും. 2019ലാണ് കെ.എ.എസ് തസ്തികയിലേക്ക് അപേക്ഷകരെ ക്ഷണിച്ചത്. 2020 ഫെബ്രുവരിയിൽ തുടങ്ങിയ പരീക്ഷ നടപടികൾ ഈ വർഷം സെപ്റ്റംബറിൽ പൂർത്തീകരിച്ചു. സ്ട്രീം ഒന്നിൽ നേരിട്ടുള്ള നിയമനവും സ്ട്രീം രണ്ടിൽ വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരും മൂന്നിൽ ഒന്നാം ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥനുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

Related Tags :
Similar Posts