Kerala
ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധ: കാസർകോട്ട്‌ പെൺകുട്ടി മരിച്ചു, 31 പേർ ചികിത്സയിൽ
Kerala

ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധ: കാസർകോട്ട്‌ പെൺകുട്ടി മരിച്ചു, 31 പേർ ചികിത്സയിൽ

Web Desk
|
1 May 2022 10:25 AM GMT

ചെറുവത്തൂർ സ്വദേശിയായ വിദ്യാർഥിനി ദേവാനന്ദ (16) ആണ് മരിച്ചത്

കാസർകോട്: കാഞ്ഞങ്ങാട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചു. 31 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിൽ. ചെറുവത്തൂർ സ്വദേശിയായ വിദ്യാർഥിനി ദേവാനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നത്.

ഈ കട അടച്ചുപൂട്ടിയിരിക്കുകയാണ്. പൊലീസും ആരോഗ്യവകുപ്പും വിശദ പരിശോധന നടത്തുകയാണ്. ഭക്ഷണ സാമ്പിളുകൾ പരിശോധനക്ക് അയക്കും. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് മൂലമാണ് വിഷബാധയുണ്ടാകുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ലെന്നാണ് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.വി പ്രമീള അറിയിക്കുന്നത്. എന്നാൽ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നും അവർ അറിയിച്ചു. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.



Kasargod food poisoning girl dies, 31 treated

Similar Posts