കാട്ടാക്കട തെരഞ്ഞെടുപ്പ് ആള്‍മാറാട്ടം; സർവകലാശാല പൊലീസില്‍ പരാതി നല്‍കും
|ഡോ. ജി.ജെ ഷൈജുവിനെ പ്രസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. പദവിയിൽ നിന്ന് നീക്കിയില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കും
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങി കേരള സർവകലാശാല. ക്രിമിനൽ കേസ് എടുക്കാനാണ് പരാതി നൽകുക. ഡോ. ജി.ജെ ഷൈജുവിനെ പ്രസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. പദവിയിൽ നിന്ന് നീക്കിയില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കും. യുണിവേഴ്‌സിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും അധ്യാപകനെ മാറ്റിനിർത്തും.
ഇലക്ഷൻ മാറ്റിവെച്ചതിലുണ്ടായ നഷ്ടം ഈടാക്കാനും നടപടിയുണ്ടാകും. കൊളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘയുടെ പേര് മാറ്റി എസ്.എഫ്.ഐ നേതാവായ വിശാഖിൻറെ പേര് ഉൾപ്പെടുത്തിയത് കേരളസർവ്വകാലാശാലയ്ക്കും നാണക്കേട് ഉണ്ടാക്കിയിരുന്നു. ഈ വിഷയത്തിൽ കെ.എസ.്‌യു ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ കേസ് എടുത്തിരുന്നില്ല.
പ്രിൻസിപ്പലിന് ഗുരുതരമായ തെറ്റ് ഇക്കാര്യത്തിൽ സംഭവിച്ചുവെന്നാണ് സർവ്വകാലാശാല വിലയിരുത്തൽ. എസ്.എഫ.്‌ഐ നേതാവ് എ വിശാഖും പ്രിൻസിപ്പൽ ജി.ജെ ഷൈജുവും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് സർവ്വകലാശാല കണക്ക് കൂട്ടുന്നത്. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകാൻ സർവ്വകലാശാല തീരുമാനിച്ചത്.