Kerala
അരിയുടെ സാമ്പിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ;  കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം ഗുണനിലവാരമില്ലായ്മ
Kerala

അരിയുടെ സാമ്പിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ; കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം ഗുണനിലവാരമില്ലായ്മ

Web Desk
|
11 Jun 2022 3:42 AM GMT

പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

ആലപ്പുഴ: കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം അരിയുടെയും പയറിന്‍റേയും ഗുണനിലവാരമില്ലായ്മയാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനാ ഫലം. അരിയുടെ സാമ്പിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് കായംകുളം ഗവൺമെന്‍റ് യുപി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. സ്‌കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 20 ഓളം കുട്ടികളെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചോറും സാമ്പാറും കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

Similar Posts