Kerala
KC Venugopal, Congress

KC Venugopal



 




 


Kerala

ബി.ജെ.പിയെ നേരിടാൻ ധൈര്യമുള്ള പ്രതിപക്ഷ പാർട്ടികളുമായി സഖ്യത്തിന് തയ്യാറെന്ന് കെ.സി വേണുഗോപാൽ

Web Desk
|
20 Feb 2023 5:03 AM GMT

  • ഇടക്ക് ബി.ജെ.പിയുമായി അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും നടത്തുന്നവരെ സഖ്യത്തിൽ ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ന്യഡൽഹി: പ്രതിപക്ഷ ഐക്യമാണ് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബി.ജെ.പിയെ നേരിടാൻ ധൈര്യമുള്ള പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കും. സഖ്യമുണ്ടാക്കുന്നവർക്ക് ബി.ജെ.പി വിരുദ്ധ വികാരം വേണം. ഇടക്ക് ബി.ജെ.പിയുമായി അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും നടത്തുന്നവരെ ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാണ്. തങ്ങളാണ് ഐക്യശ്രമങ്ങൾക്ക് മുൻകൈ എടുക്കുന്നത്. മല്ലികാർജുൻ ഖാർഗെയാണ് പ്രതിപക്ഷത്തിന്റെ യോഗം വിളിച്ചത്. ബി.ജെ.പി നേരിടാൻ ആരുമായും സഖ്യത്തിന് തയ്യാറാണ്. അതിന്റെ തെളിവാണ് ത്രിപുരയിലെ കോൺഗ്രസ്-സി.പി.എം സഖ്യമെന്നും വേണുഗോപാൽ പറഞ്ഞു.

ഒരു പാർട്ടിയും നടത്താത്ത നീക്കങ്ങളാണ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് നടത്തുന്നത്. ചിന്തൻശിബിരിന്റെ തുടർച്ചയാണ് പ്ലീനറി സമ്മേളനം. കോൺഗ്രസ് നടത്തുന്ന നല്ല പ്രവർത്തനങ്ങളൊന്നും മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. യഥാർഥത്തിൽ പ്രതിപക്ഷത്തിനൊപ്പംനിന്ന് സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. പ്രവർത്തകസമിതി സംബന്ധിച്ച ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നത് കോൺഗ്രസിൽ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts