Kerala
വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.സി.ബി.സി
Kerala

വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.സി.ബി.സി

Web Desk
|
21 Aug 2022 9:08 AM GMT

തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരമാണെന്ന് കെ.സി.ബി.സി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന തീരദേശവാസികളുടെ സമരത്തിന് കെ.സി.ബി.സി പിന്തുണ പ്രഖ്യാപിച്ചു. തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരമാണെന്ന് കെ.സി.ബി.സി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി വേണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

അതേസമയം വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. നാലാം ഘട്ട സമരത്തിന്‍റെ അഞ്ചാം ദിനമായ ഇന്നലെ വിഴിഞ്ഞം ഇടവകയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കൂട്ടത്തോടെ സമരവേദിയിൽ എത്തി.

സമരത്തിന്‍റെ ഏറ്റവും ശക്തമായ ഘട്ടത്തിലൂടെയാണ് മത്സ്യത്തൊഴിലാളികൾ കടന്നുപോകുന്നത്. വൻ പൊലീസ് സന്നാഹവും ഭേദിച്ചാണ് പ്രതിഷേധക്കാർ തുറമുഖ പ്രദേശത്തെത്തിയത്. നിർമാണം നിർത്തിവെക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നെങ്കിലും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പകൽ പ്രതിഷേധവും, രാത്രി പ്രാർഥനയുമായി സമരവേദിയിൽ തുടരുകയാണ് മത്സ്യത്തൊഴിലാളികൾ.

ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരും. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുക, മണ്ണെണ്ണ വില സംബന്ധിച്ച കാര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ നിലപാടെടുക്കുക. ഈ രണ്ട് ആവശ്യങ്ങളാണ് സർക്കാർ അംഗീകരിക്കാനുള്ളത്.

Related Tags :
Similar Posts