Kerala
kakku kali, drama, kcbc
Kerala

'കക്കുകളി നാടകം കേരളത്തിന് അപമാനം'; പ്രദർശനം നിരോധിക്കണമെന്ന ആവശ്യവുമായി കെ.സി.ബി.സി

Web Desk
|
11 March 2023 7:17 AM GMT

'നാടകത്തിന്റെ ഉള്ളടക്കം ക്രൈസ്തവ വിരുദ്ധമാണ്'

കൊച്ചി: 'കക്കുകളി' നാടകത്തിനെതിരെ കൂടുതൽ ക്രൈസ്തവ സഭകൾ രംഗത്ത്. 'കക്കുകളി' നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. നാടകത്തിന്റെ ഉള്ളടക്കം ക്രൈസ്തവ വിരുദ്ധമാണ്. അവഹേളനപരമായ ഉള്ളടക്കമുള്ള സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും നാടകം നിരോധിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഇടതു സംഘടനകളും സർക്കാരും നാടകത്തിന് അനാവശ്യമായ പ്രചാരണമാണ് നൽകുന്നത്. ഇത് അപലപനീയമാണെന്നും കെ.സി.ബി.സി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ നാടകത്തിനെതിരെ തൃശൂർ അതിരൂപത ഒരു സർക്കുലർ പുറത്തിറക്കുകയും ഇത് ഇടവകകളിൽ വായിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ക്രൈസ്തവ സഭകൾ നാടകത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി.

Related Tags :
Similar Posts