Kerala
![തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞ വ്യക്തിയെ ജയിലിലടക്കാൻ സർക്കാർ പരിശ്രമിക്കുന്നു ; പി.സി ജോർജിനെ ന്യായീകരിച്ച് കെ.സി.ബി.സി തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞ വ്യക്തിയെ ജയിലിലടക്കാൻ സർക്കാർ പരിശ്രമിക്കുന്നു ; പി.സി ജോർജിനെ ന്യായീകരിച്ച് കെ.സി.ബി.സി](https://www.mediaoneonline.com/h-upload/2022/05/23/1296201-123.webp)
Kerala
'തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞ വ്യക്തിയെ ജയിലിലടക്കാൻ സർക്കാർ പരിശ്രമിക്കുന്നു' ; പി.സി ജോർജിനെ ന്യായീകരിച്ച് കെ.സി.ബി.സി
![](/images/authorplaceholder.jpg?type=1&v=2)
23 May 2022 1:45 PM GMT
തീവ്രവാദ ആരോപണമുള്ള സംഘടനയുടെ പരിപാടിയിൽ കൊച്ചു കുട്ടി വിളിച്ച മുദ്രാവാക്യം ഞെട്ടിക്കുന്നതാണ്
കൊച്ചി: പി.സി ജോർജിനെ ന്യായീകരിച്ച് കെ.സി.ബി.സി. തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞ വ്യക്തിയെ ജയിലിലടക്കാൻ സർക്കാർ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മത - വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകൾ രാജ്യസുരക്ഷയ്ക്ക് ദോഷകരമാണെന്നും കെ.സി.ബി.സി വ്യക്തമാക്കി.
തീവ്രവാദ ആരോപണമുള്ള സംഘടനയുടെ പരിപാടിയിൽ കൊച്ചു കുട്ടി വിളിച്ച മുദ്രാവാക്യം ഞെട്ടിക്കുന്നതാണ്. എതിർക്കുന്നവരെ കൊന്നൊടുക്കാൻ മടിക്കില്ലെന്ന ഭീഷണി നൂറുകണക്കിന് പേർ ഏറ്റുവിളിച്ചു.
അതീവഗുരുതര സംഭവമായിട്ടും യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുന്നുവെന്നും നിയമത്തിന് മുന്നിൽ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതൽ ഗൗരവമുള്ള കുറ്റങ്ങളെ അതർഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്നും കത്തോലിക്ക മെത്രാൻ സമിതി വ്യക്തമാക്കി.