Kerala
suffron flag put up churches in Madhyapradesh
Kerala

മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയത്തിൽ കാവിക്കൊടി ഉയർത്തിയതിനെതിരെ ജനുവരി 28-ന് കെ.സി.വൈ.എം പ്രതിഷേധം

Web Desk
|
27 Jan 2024 12:44 PM GMT

ജനുവരി 28-ന് കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധം സംഘടിപ്പിക്കും.

കൊച്ചി: മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയത്തിൽ കുരിശിന് മുകളിൽ കാവിക്കൊടി ഉയർത്തിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരളാ കാത്തലിക് യൂത്ത് മൂവ്‌മെന്റ്. സംഘ്പരിവാർ പ്രവർത്തകരുടെ മതവിരുദ്ധ പ്രവൃത്തി മതസ്വാതന്ത്ര്യമെന്ന അവകാശത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ ചെയ്യുന്നതാണെന്നും ഇത് തീർത്തും അപലപനീയമാണെന്നും കെ.സി.വൈ.എം വാർത്താക്കുറിപ്പിൽ പറഞ്ഞു.

ജനുവരി 28-ന് കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധം സംഘടിപ്പിക്കും. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 28-ന് വൈകിട്ട് 4.30-ന് തൃശൂർ ടൗണിൽ പ്രതിഷേധ സദസ്സും സംഘടിപ്പിക്കും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് മധ്യപ്രദേശിൽ ക്രൈസ്തവ ദൈവാലയത്തിലെ കുരിശിന് മുകളിൽ കാവി കൊടി ഉയർത്തി ആർപ്പുവിളികൾ മുഴക്കി ആക്രോശിച്ച സംഘപരിവാർ പ്രവർത്തകരുടെ മതവിരുദ്ധ പ്രവർത്തി മതസ്വാതന്ത്ര്യമെന്ന അവകാശത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഭരണകൂടത്തിന്റെ ഒത്താശയോട് കൂടി ചെയ്യുന്ന പ്രവർത്തികൾ തികച്ചും അപലപനീയമാണ്.

2024 ജനുവരി 28 ന് കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധങ്ങൾ നടത്തുവാൻ സംസ്ഥാന സമിതി ആഹ്വാനം ചെയ്യുന്നു. കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് ജനുവരി 28 ന് തൃശൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ വൈകിട്ട് 4.30 ന് തൃശ്ശൂർ ടൗണിൽ നടത്തപ്പെടുന്നു.

Similar Posts