കോൺഗ്രസിന്റെ തോളിലിട്ട കൈ ഞങ്ങൾ വലിച്ചു, ബി.ജെ.പിയുടെ തോളിൽ കയ്യിട്ടാൽ എന്താണ് കുഴപ്പം?: കെന്നഡി കരിമ്പിൻകാലയിൽ
|1917-ൽ റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. 2017 ആയപ്പോൾ അവിടെ പാർട്ടിയില്ല. 1925-ൽ രൂപീകരിക്കപ്പെട്ട ആർ.എസ്.എസ് നൂറ് വർഷത്തിലേക്ക് അടുക്കുമ്പോൾ പ്രതിപക്ഷം പോലുമില്ലാതെ ഇന്ത്യ ഭരിക്കുകയാണെന്നും കെന്നഡി പറഞ്ഞു.
കോഴിക്കോട്: കോൺഗ്രസിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെ ആയിരുന്ന ക്രിസ്ത്യൻ വോട്ടുകൾ ഇനി പൂർണമായും അവർക്ക് കിട്ടില്ലെന്ന് ക്രിസ്ത്യൻ കൗൺസിൽ പ്രതിനിധി കെന്നഡി കരിമ്പിൻകാലയിൽ. കോൺഗ്രസിന്റെ തോളിലിട്ട കൈ തങ്ങൾ വലിച്ചു. ബി.ജെ.പി ഈ രാജ്യത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയാണ്. അവരുടെ മാനിഫെസ്റ്റോ സ്വീകാര്യമാണെങ്കിൽ അവരെ പിന്തുണച്ചാൽ എന്താണ് കുഴപ്പമെന്നും കെന്നഡി ചോദിച്ചു. മീഡിയവൺ 'സ്‌പെഷ്യൽ എഡിഷൻ' ചർച്ചയിലായിരുന്നു കെന്നഡിയുടെ പ്രതികരണം.
തനിക്ക് വത്തിക്കാനിൽ പോകാൻ ആഗ്രഹമുണ്ട് അതിന് സബ്‌സിഡി കിട്ടില്ല. ഇപ്പോൾ തങ്ങളുടെ മേഖലയിലെ ചില പ്ലസ് ടു ബാച്ചുകൾ അടർത്തിയെടുത്ത് മറ്റു മേഖലയിലേക്ക് കൊടുക്കാൻ ശ്രമം നടക്കുന്നുണ്ട്. അതെല്ലാം കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഒന്നും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
1917-ൽ റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. 2017 ആയപ്പോൾ അവിടെ പാർട്ടിയില്ല. 1925-ൽ രൂപീകരിക്കപ്പെട്ട ആർ.എസ്.എസ് നൂറ് വർഷത്തിലേക്ക് അടുക്കുമ്പോൾ പ്രതിപക്ഷം പോലുമില്ലാതെ ഇന്ത്യ ഭരിക്കുകയാണെന്നും കെന്നഡി പറഞ്ഞു.