Kerala
കേരള ബാങ്ക് എ.ടി.എം തട്ടിപ്പ്; പണം ബിറ്റ്കോയിനാക്കിയെന്ന് പ്രതികളുടെ മൊഴി
Kerala

കേരള ബാങ്ക് എ.ടി.എം തട്ടിപ്പ്; പണം ബിറ്റ്കോയിനാക്കിയെന്ന് പ്രതികളുടെ മൊഴി

Web Desk
|
14 Aug 2021 5:47 AM GMT

ബാങ്ക് ഇടപാടുകൾ സംശയം ഉണ്ടാക്കുന്നതിനാലാണ് ബിറ്റ്കോയിൻ ഇടപാടുകൾ നടത്തിയതെന്നും മൊഴി നല്‍കി

കേരള ബാങ്ക് എ.ടി.എം തട്ടിപ്പിലൂടെ ലഭിച്ച പണം ബിറ്റ്കോയിനാക്കിയെന്ന് പ്രതികളുടെ മൊഴി. ബാങ്ക് ഇടപാടുകൾ സംശയം ഉണ്ടാക്കുന്നതിനാലാണ് ബിറ്റ്കോയിൻ ഇടപാടുകൾ നടത്തിയതെന്നും മൊഴി നല്‍കി. സൈബർ പൊലീസിന്‍റെ അന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചു.

കേരളാ ബാങ്കിന്‍റെ തിരുവനന്തപുരം, കോട്ടയം, കാസർ​കോട് ജില്ലകളിലെ എ.ടി.എമ്മുകളിൽ നിന്നാണ് പണം നഷ്ടപ്പെട്ടിരുന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.66 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. വ്യാജ എ.ടി.എം കാർഡ് ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എ.ടി.എമ്മുകളിൽ ഇ.എം.വി ചിപ്പുകൾ നിർബന്ധമാക്കണമെന്ന റിസർവ് ബാങ്കിന്‍റെ നിർദേശം കേരള ബാങ്ക് പാലിച്ചില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബാങ്കിന് വേണ്ടി സോഫ്റ്റ്‍വെയർ തയ്യാറാക്കിയ കമ്പനിയിലെ ജീവനക്കാരനാണ് പാസ്‍വേർഡ് ചോർത്തി നൽകിയതെന്ന് പ്രതികൾ മൊഴി നൽകി.


Similar Posts