ആരോഗ്യ മേഖലക്ക് 2629.33 കോടി; സംസ്ഥാന ബജറ്റ് 2022
|മെഡിക്കൽ കോളേജുകൾക്ക് 250 കോടി രൂപ അനുവദിച്ചു
സംസ്ഥാന ബജറ്റില്‍ ആരോഗ്യമേഖലക്ക് 2629.33 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജുകൾക്ക് 250കോടി രൂപ അനുവദിച്ചു. ക്യാൻസർ പ്രതിരോധത്തിന് പുതിയ പദ്ധതി ആരംഭിക്കും. കൊച്ചി കാൻസർ സെന്‍ററിന് 14.5 കോടി രൂപയാണ് അനുവദിച്ചത്. മലബാർ ക്യാൻസർ സെന്‍ററിന് 28 കോടി രൂപയും അനുവദിച്ചു.
സംസ്ഥാനത്ത് നാല് സയന്‍സ് പാർക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങള്‍ക്ക് സമീപാണ് സയന്‍സ് പാർക്കുകള്‍ തുടങ്ങുക. പി പി പി മാതൃകയിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും.
വിലക്കയറ്റം നേരിടൽ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആഗോളവത്കരണ നയങ്ങളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇത് ശരിയല്ല. വിലക്കയറ്റത്തെ നേരിടാൻ പൊതുഭരണ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.