കേന്ദ്രത്തിന്റെ ധനനയം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നു; കെ.എന്‍ ബാലഗോപാല്‍
|കേരളത്തോടുള്ള അവഗണനയെ ആഘോഷിക്കുന്നവർ ഏത് പക്ഷത്താണ് നിൽക്കുന്നത്
തിരുവനന്തപുരം: ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയത് വഴി 7,000 കോടിയുടെ കുറവാണ്. കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് എന്നിവയുടെ വായ്പ സംസ്ഥാനത്തിന്റെ പൊതുവായ്പയാക്കി കേന്ദ്രം വകയിരുത്തുന്നു. എന്നിട്ടും ക്ഷേമപദ്ധതികളില്‍ സംസ്ഥാനം കുറവുവരുത്തിയിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
കേരളത്തോടുള്ള അവഗണനയെ ആഘോഷിക്കുന്നവർ ഏത് പക്ഷത്താണ് നിൽക്കുന്നത്. ധനഞെരുക്കം പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ ധനനയം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കേന്ദ്ര നയം കേരളത്തിന്റെ വളർച്ചയെ ബാധിക്കും. സംസ്ഥാനത്തിന്റെ നികുതി അധികാരം പരിമിതമാണ്. കേന്ദ്ര സർക്കാർ നയം സംസ്ഥാന വളർച്ചയെ തടയുന്നു. ഈ സാമ്പത്തിക വർഷവും ധന ഞെരുക്കമുണ്ട്. കൂടുതല്‍ വായ്പ എടുക്കുന്നതിനുള്ള സാമ്പത്തികനില സംസ്ഥാനത്തിനുണ്ട്. കേരളം കടക്കെണിയിൽ അല്ല. കേന്ദ്ര സര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നു. കൂടുതൽ വായ്പകളെടുത്ത് വികസന പദ്ധതികൾ നടത്താൻ കഴിയണം.
കേരളത്തിന്റെ ബദല്‍ വികസനനയത്തിന് കേന്ദ്രനിലപാട് മൂലം കഴിയുന്നില്ല. പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് കേരളം ഇതുവരെ എത്തിയത്. വിവിധ സംസ്ഥാന സർക്കാരുകളെ യോജിപ്പിച്ച് ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണം. കേന്ദ്ര നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം വേണം. ബജറ്റ് വിഹിതം ചെലവാക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.