Kerala
Kerala
എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ സെന്ററുകള്‍; ആരോഗ്യ മേഖലക്കായി 2828.33 കോടി
|3 Feb 2023 5:17 AM GMT
കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ സെന്ററുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആരോഗ്യ മേഖലക്കായി 2828.33 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.കേരളത്തെഹെൽത്ത് ഹബ്ബ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
- മെഡിക്കൽ കോളേജ് വികസനം- 237.27 കോടി
- കാരുണ്യ ആരോഗ്യ പദ്ധതി- 574.5 കോടി
- തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിന് 10 കോടി
- പേവിഷത്തിനെതിരെ തദ്ദേശ വാക്സീൻ -5 കോടി
- കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് 5 കോടി
- ഗവ. കോളേജുകളുടെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിന് 98.35 കോടി
- സേഫ് ഫുഡിന് 7 കോടി