Kerala
Kerala
ആദിവാസി മേഖലകളിൽ സോളാർ വൈദ്യുതി എത്തിക്കും: കെ.എന്‍ ബാലഗോപാല്‍
|5 Feb 2024 4:53 AM GMT
കുട്ടനാട് വികസനത്തിനായി 100 കോടിയും ബജറ്റില്‍ വകയിരുത്തി
തിരുവനന്തപുരം: ആദിവാസി മേഖലകളില്‍ സോളാര്‍ വൈദ്യുതി എത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിദൂര ആദിവാസി ഊരുകളിൽ സോളാർ വൈദ്യുതി എത്തിക്കാൻ 3.2 കോടിയും ബജറ്റില്‍ വകയിരുത്തി.
കുട്ടനാട് വികസനത്തിനായി 100 കോടിയും ബജറ്റില്‍ വകയിരുത്തി. കുളങ്ങളും കായലുകളും സംരക്ഷിക്കുന്നതിന് 7 കോടി രൂപയും ബജറ്റില്‍ മാറ്റിവച്ചു. ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക നിവാരണത്തിന് 72 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. ഇടുക്കി അണക്കെട്ടിന് ലേസർ ഷോക്കായി ആദ്യ ഗഡുവായി 5 കോടി അനുവദിക്കും. പുതിയ ജല വൈദ്യുത പദ്ധതികളുടെ പഠനത്തിന് 15 കോടി രൂപയും അനുവദിക്കും.