Kerala
ജോസ് കെ.മാണിയുടെ മൗനം നല്ലതല്ല:  തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയതിൽ കേരള കോൺഗ്രസിൽ അമർഷം

പി. എം മാത്യു- ജോസ് കെ മാണി

Kerala

'ജോസ് കെ.മാണിയുടെ മൗനം നല്ലതല്ല': തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയതിൽ കേരള കോൺഗ്രസിൽ അമർഷം

Web Desk
|
17 Dec 2023 7:28 AM GMT

''വേദിയിൽ വെച്ച് തന്നെ ജോസ് കെ മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു, എന്നാൽ അത് ചെയ്തില്ല''

കോട്ടയം: തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയ നടപടിയിൽ കേരള കോൺഗ്രസിൽ അമർഷം രൂക്ഷം. ജോസ് കെ മാണി ഉൾപ്പെടെയുള്ളവരുടെ മൗനം പാർട്ടിക്ക് നല്ലതല്ലെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര കമ്മിറ്റി അംഗം പി. എം മാത്യു പറഞ്ഞു.

വേദിയിൽ വെച്ച് തന്നെ ജോസ് കെ മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു, എന്നാൽ അത് ചെയ്തില്ല, പ്രതികരിക്കാൻ കഴിയാതെ പോയാൽ അതിന്റേതായ അപകടം പാർട്ടിക്ക് ഉണ്ടാകുമെന്നും പി.എം മാത്യു പറഞ്ഞു.

തോമസ് ചാഴികാടനെ തിരുത്തിയ മുഖ്യമന്ത്രിയുടെ വാക്കുകളാണ് കേരള കോൺഗ്രസ് എമ്മിന്‍റെ അതൃപ്തിക്ക് കാരണം. പാലായിലെ നവകേരള സദസ്സ് വേദിയിൽ തോമസ് ചാഴികാടന്‍റെ പ്രസംഗത്തിൽ റബ്ബർ വില തകർച്ച അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ പരാതി അറിയിക്കാനുള്ള വേദിയല്ല ഇതൊന്നും എം.പിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിർഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു.

അതേസമയം നവകേരള സദസ്സിൽ റബർ കർഷകരുടെ പ്രശ്നം ഉന്നയിച്ച തോമസ് ചാഴിക്കാടൻ എം പിയുടെ നടപടിയിൽ തെറ്റില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നം എംപി എന്ന നിലയിൽ അദ്ദേഹം ചൂണ്ടി കാണിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മറുപടി എം പി യെ അവഹേളിക്കുന്നതല്ലന്നും യാത്രയുടെ ഉദ്ദേശം വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും റോഷി അഗസ്റ്റിൻ കോട്ടയത്ത് പറഞ്ഞു.

Similar Posts