Kerala
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1,544 പേർക്ക്‌
Kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1,544 പേർക്ക്‌

Web Desk
|
4 Jun 2022 12:00 PM GMT

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

തിരുവനന്തപുരം: ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 1544 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

സംസ്ഥാനത്ത് പ്രതിവാര കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രനിര്‍ദേശമുണ്ടായിരുന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.

സംസ്ഥാനം കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും വ്യാപനം തടയാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും വൈറസിന്റെ പുതിയ വകഭേദങ്ങളില്ലെന്ന് വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നാണ് കരുതുന്നത്.

Similar Posts