Kerala
പ്രതിദിന രോഗികള്‍ അന്‍പതിനായിരത്തിന് മുകളില്‍: നിയന്ത്രണം കൂട്ടണമോ? ഇന്ന് അവലോകന യോഗം
Kerala

പ്രതിദിന രോഗികള്‍ അന്‍പതിനായിരത്തിന് മുകളില്‍: നിയന്ത്രണം കൂട്ടണമോ? ഇന്ന് അവലോകന യോഗം

Web Desk
|
31 Jan 2022 1:08 AM GMT

ലോക്ഡൗണിന്‌ സമാനമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. കഴിഞ്ഞ നാലു ദിവസമായി അര ലക്ഷത്തിന് മുകളിൽ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് .

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. നിലവിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് കോവിഡ് അവലോകന യോഗം ചേരും. ലോക്ഡൗണിന്‌ സമാനമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. കഴിഞ്ഞ നാലു ദിവസമായി അര ലക്ഷത്തിന് മുകളിൽ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് .

ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 49.89 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഫെബ്രുവരി രണ്ടാം വാരം കഴിഞ്ഞ് കോവിഡ് വ്യാപനം കുറയുമെന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. നിലവില്‍ 70,000ത്തിനു മുകളിലേക്ക് പ്രതിദിന രോഗികള്‍ എത്തില്ലെന്നാണ് അനുമാനം. ഇപ്പോള്‍ മൂന്നരലക്ഷം പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

അതില്‍ 3.4 ശതമാനം മാത്രമാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. എറണാകുളത്തു രോഗ വ്യാപനം കുറയുന്നില്ല. തിരുവനന്തപുരത്ത് വ്യാപനം കുറയുകയാണ്. എന്നാല്‍ തൃശ്ശൂരില്‍ രോഗികള്‍ കൂടുന്നു. കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയിലേക്ക് വരുമോയെന്ന് അവലോകന യോഗ ശേഷം അറിയാം. തീയറ്റര്‍ അടച്ചിടുന്നതില്‍ ഫെഫ്ക അതൃപ്തിയിലാണ്. അതും യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാനത്ത് ഇന്നലെ 51,570 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.


Related Tags :
Similar Posts