Kerala
കേരളത്തിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോൾ സർവേകൾ
Kerala

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോൾ സർവേകൾ

Web Desk
|
29 April 2021 3:02 PM GMT

പുറത്തുവന്ന ഒരു എക്സിറ്റ് പോളും യുഡിഎഫിന് ഭരണം കിട്ടുമെന്ന് പറയുന്നില്ല

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോൾ സർവേകൾ.

റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് അവർ പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കും. എൻഡിഎക്ക് 1 മുതൽ 5 വരെ സീറ്റിന് സാധ്യത.

ഇന്ത്യാ ടുഡേ- സി വോട്ടർ സർവേ പറയുന്നത് 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പറയുന്നത്. 20 മുതൽ-36 സീറ്റ് മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ എന്നും അവർ പ്രവചിക്കുന്നു. ബിജെപി്ക്ക് - 0-2 സീറ്റ് മാത്രമേ ലഭിക്കൂ.

എൻ.ഡി.ടിവി. സർവേയിൽ എൽഡിഎഫിന് 88 യുഡിഎഫിന് 51 സീറ്റും എൻഡിഎക്ക് 2 സീറ്റും പ്രവചിക്കുന്നു.

എബിപി-സി വോട്ടർ സർവേ എൽഡിഎഫിന് 71 മുതൽ 77 വരെ സീറ്റും യുഡിഎഫ് 62 മുതൽ 68 വരെയും എൻഡിക്ക് 2 സീറ്റ് വരെയും പ്രവചിക്കുന്നു.

സിഎൻഎൻ-ന്യൂസ് -18 എൽഡിഎഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യുഡിഎഫിന് 58-മുതൽ 64 സീറ്റ് വരെ ലഭിക്കും. എൻഡിഎക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.

Similar Posts