Kerala
ഓണത്തിന് മുൻപ് കർഷകർക്ക് നെല്ലുവില പൂർണമായും നൽകുമെന്ന മന്ത്രിമാരുടെ വാക്ക് പാഴായി
Kerala

ഓണത്തിന് മുൻപ് കർഷകർക്ക് നെല്ലുവില പൂർണമായും നൽകുമെന്ന മന്ത്രിമാരുടെ വാക്ക് പാഴായി

Web Desk
|
26 Aug 2023 5:08 AM GMT

കേന്ദ്ര വിഹിതമായ 20 രൂപ 40 പെെസ അടുത്ത പ്രവർത്തി ദിനം മുതൽ പി ആർ എസ് വായ്പയായി ലഭിക്കുമെന്നാണ് സൂചന.

തിരുവനന്തപുരം: ഓണത്തിന് മുൻപ് കർഷകർക് നെല്ലുവില പൂർണമായും നൽകുമെന്ന സർക്കാർ വാക്ക് പാഴായി. കർഷകർക്ക് ലഭിച്ചത് സംസ്ഥാന വിഹിതമായ 7.80 രൂപ മാത്രം. കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട വിശദീകരണം ഇല്ല. ബാക്കി തുക പി ആർ എസ് വായ്പയായി ലഭിക്കുമെന്ന് സൂചന

ഓണത്തിന് മുൻപ് കർഷകർക് നെല്ലുവില പൂർണമായും നൽകുമെന്ന മന്ത്രിമാരുടെ വാക്ക് പാഴായി. ഒരു കർഷകന്റെ അക്കൗണ്ടിലും 100 ശതമാനം തുക ഇതുവരെ എത്തിയില്ല. ഓണാവധിക്കായി ബാങ്കുകൾ അടച്ചതോടെ ബാക്കി തുകയ്ക്കായി ഓണം കഴിയുന്നത് വരെ കാത്തിരിക്കാനെ കർഷകർക്ക് ഇനി സാധിക്കു. കർഷകർക്ക് ലഭിച്ചത് സംസ്ഥാന വിഹിതമായ 7.80 രൂപ മാത്രം.

നെല്ലിന്റെ താങ്ങ് വിലയിൽ ബാക്കി ഉളളത് ഓണത്തിനു മുൻപ് കൊടിത്തിരിക്കുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഉറപ്പു പറയുന്നു എന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞിരുന്നു. കേന്ദ്ര വിഹിതമായ 20 രൂപ 40 പെെസ അടുത്ത പ്രവർത്തി ദിനം മുതൽ പി ആർ എസ് വായ്പയായി ലഭിക്കുമെന്നാണ് സൂചന. വായ്പ്പ മാത്രകയിൽ പണം ലഭിക്കുന്നതിൽ കർഷകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട കാര്യത്തിൽ അധികാരികളുടെ ഭാ​ഗത്തു നിന്ന് വിശദീകരണവും ലഭിച്ചിട്ടില്ല.

Similar Posts