മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിന് എതിരെ കേരളം സുപ്രീംകോടതിയിൽ
|മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം ഈ മാസം ആദ്യം ഹൈകോടതി റദ്ദാക്കിയിരുന്നു
മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിന് എതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. പൊതു താത്പര്യ ഹർജിയിൽ നിയമനം റദ്ദാക്കാൻ ഹൈകോടതിക്ക് അധികാരമില്ലെന്ന് വാദിച്ചാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. പൊതുമരാമത്ത് വകുപ്പിലെ നിയമനം റദ്ദാക്കിയ ഹൈകോടതിക്ക് പിഴവ് പറ്റിയെന്നും വേണ്ടത്ര യോഗ്യത ഇല്ലെങ്കിലോ, നിയമപ്രകാരം ഉള്ള ചട്ടങ്ങൾക്ക് എതിരാണെങ്കിൽ മാത്രമേ ഹൈകോടതിക്ക് നിയമനം റദ്ദാക്കാൻ അധികാരമുള്ളൂവെന്നും സംസ്ഥാനം വാദിച്ചു. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സംസ്ഥാന സർക്കാർ പറഞ്ഞു.
കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം ഈ മാസം ആദ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റേതായിരുന്നു ഉത്തരവ്. ആശ്രിത നിയമം നൽകിയതിനെതിരെ പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്. എൻജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ ഗസറ്റഡ് റാങ്കിൽ അസി. എൻജിനിയർ തസ്തിക സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്.എന്നാൽ, ജനപ്രതിനിധികളുടെ മക്കൾ ഇത്തരത്തിൽ ആശ്രിത നിയമനം നൽകാൻ യോഗ്യതയില്ലെന്നു കോടതി വ്യക്തമാക്കിയാണ് നിയമനം റദ്ദാക്കിയത്. എം.എൽ.എ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്നും പിതാവിന്റെ മരണത്തെ തുടർന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കുമാനാണ് മകന് ജോലി നൽകിയതെന്നും ഹരജിയിൽ പറയുന്നു. എന്നാൽ നിർദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ചാണ് നിയമനം നൽകിയതെന്നായിരുന്നു സർക്കാരിന്റെ വാദം.
Kerala govt in Supreme Court against the cancellation of the dependent appointment of the son of the former mla Ramachndran