Kerala
Kerala
'കേരളീയത്തിന് വേണ്ടി ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തെ ദുരുപയോഗം ചെയ്തു'; ആരോപണവുമായി വി.ഡി സതീശൻ
|9 Nov 2023 9:56 AM GMT
'ജി.എസ്.ടി അഡി. കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത് ഏറ്റവും കൂടുതൽ സ്‌പോൺസർമാരെ കണ്ടെത്തിയതിന്'
തൃശൂർ: കേരളീയത്തിന് വേണ്ടി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തെ ദുരുപയോഗം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളീയത്തിൽ ജിഎസ്ടി അഡി. കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത് ഏറ്റവും കൂടുതൽ സ്‌പോൺസർമാരെ കണ്ടെത്തിയതിനാണെന്നും അദ്ദേഹം ആരോപിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവർ പേടിക്കുന്ന വിഭാഗമാണ് ജിഎസ്ടി ഇന്റലിജൻസെന്നും ഈ വിഭാഗത്തെ സംഭാവന പിരിക്കുന്ന ആളുകളാക്കി സർക്കാർ മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. സ്വർണക്കച്ചവടക്കാർ അടക്കമുള്ള വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് ജിഎസ്ടി ഇന്റലിജൻസ് കേരളീയത്തിനായി പണം പിരിച്ചതെന്നും പറഞ്ഞു.