Kerala
![government pleader Adv PG Manu in sexual harassment case, Kerala High Court, sexual abuse case government pleader Adv PG Manu in sexual harassment case, Kerala High Court, sexual abuse case](https://www.mediaoneonline.com/h-upload/2023/11/30/1399702-pg-manu-kerala-high-court.webp)
Kerala
പീഡനക്കേസിൽ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
![](/images/authorplaceholder.jpg?type=1&v=2)
19 Dec 2023 2:21 AM GMT
അതിജീവിതയുടെ നിലവിലെ അവസ്ഥ നേരിട്ടറിയാൻ ഹൈക്കോടതിയിലെ മുതിർന്ന വനിതാ അഭിഭാഷകയെ അയക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു
കൊച്ചി: പീഡനക്കേസിൽ മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെൺകുട്ടിയുടെ മാനസിക-ശാരീരികാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ ഇന്ന് ഹാജരാക്കും.
അതിജീവിതയുടെ ഇപ്പോഴത്തെ അവസ്ഥ നേരിട്ടറിയാൻ ഹൈക്കോടതിയിലെ മുതിർന്ന വനിതാ അഭിഭാഷകയെ അയക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പരാതിക്കാരിയുടെ നിലപാട് കോടതിയെ അറിയിക്കും. പി.ജി മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് പി. ഗോപിനാഥാണ് ഹരജി പരിഗണിക്കുക.
Summary: Kerala HC to re-consider ex-government pleader Adv PG Manu's anticipatory bail plea in sexual abuse case