Kerala
26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
Kerala

26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

Web Desk
|
14 Dec 2022 1:31 PM GMT

കുഞ്ഞിനെ പെൺകുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു

കൊച്ചി: 26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഹൈക്കോടതി ഉത്തരവ്. സർക്കാർ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണമെന്നും കുഞ്ഞിനെ പെൺകുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. ഗർഭഛിദ്രം നടത്താൻ അനുമതി തേടി പതിനേഴുകാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. മാനസിക പ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പതിനേഴുകാരിയിയ പെൺകുട്ടിയുടെ അമ്മ ഹരജി നൽകിയത്.

നിയമമനുസരിച്ച് 24 ആഴ്ച വളർച്ചയെത്തിയാൽ ഭ്രൂണത്തെ പുറത്തെടുക്കാനോ ഗർഭഛിദ്രം നടത്താനോ പാടില്ല. എന്നാൽ പെൺകുട്ടിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർണായക വിധി. അയൽവാസി പീഡിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്.


Related Tags :
Similar Posts