'യുവതിയെ കൈയേറ്റം ചെയ്തു'; അഡ്വ. ബി.എ ആളൂരിന് ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം
|നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്ന് ആളൂർ
കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ അഡ്വ. ബി.എ ആളൂരിന് ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് കോടതി അറിയിച്ചു.
ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യഹരജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്ന് ആളൂർ വാദിച്ചു.
ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന ഫോർട്ട് കൊച്ചി സ്വദേശിയാണു പരാതിക്കാരി. സാമ്പത്തിക തട്ടിപ്പുകേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതിൽ എറണാകുളം സെൻട്രൽ പൊലീസ് ഐ.പി.സി 354 വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
Summary: Kerala High Court grants interim protection to Adv BA Aloor in the case of indecently assaulting young women