'ശബരിമല സുവർണാവസരം' പ്രസംഗം: പി.എസ് ശ്രീധരൻപിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
|ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പ്രസംഗം
കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച ശബരിമല പ്രസംഗത്തിൽ ഗോവ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് തള്ളി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരൻപിള്ളയുടെ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ശബരിമല ബിജെപിക്കു ലഭിച്ച സുവർണാവസരമാണെന്നായിരുന്നു വിവാദ പരാമർശം.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പ്രസംഗം നടത്തിയത്. യുവതീപ്രവേശനമുണ്ടായാൽ ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യപിച്ചത് തന്നോട് ആലോചിച്ച ശേഷമാണെന്ന് ശ്രീധരൻപിള്ള പ്രസംഗത്തിൽ അവകാശപ്പെട്ടിരുന്നു. പാർട്ടിക്കു കിട്ടിയ സുവർണാവസരമാണ് ശബരിമലയെന്നും ഇതുപോലുള്ള അവസരങ്ങൾ എപ്പോഴും കിട്ടണമെന്നില്ലെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.
ഈ പരാമർശങ്ങൾക്കെതിരെയാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്.
Summary: High Court quashes case against Goa Governor and former BJP Kerala state president PS Sreedharan Pillai over 'Sabarimala golden opportunity' speech