'നാടകത്തില്‍ മോദിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചു': ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറെയും കോർട്ട്കീപ്പറെയും സസ്പെൻഡ് ചെയ്തു
|ചീഫ് ജസ്റ്റിസ് എ.ജെ ദേശായിയുടെ നിർദേശപ്രകാരമാണ് നടപടി
കൊച്ചി: റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി. നാടകത്തിൻ്റെ സംഭാഷണം എഴുതിയ അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ സുധീഷ്, കോർട്ട്കീപ്പർ പി.എം സുധീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു.
ചീഫ് ജസ്റ്റിസ് എ.ജെ ദേശായിയുടെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിൽ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തും. വൺനേഷൻ, വൺവിഷൻ, വൺ ഇന്ത്യ എന്ന് പേരിട്ട ഹ്രസ്വനാടകത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയും കേന്ദ്രത്തെ അധിക്ഷേപിച്ചുമുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തിയെന്നാണ് പരാതി.
അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരും എ.ജി ഓഫീസ് ജീവനക്കാരുമാണ് നാടകത്തിൽ അഭിനയിച്ചത്.
Summary: Action was taken on the complaint of insulting the PM and central schemes in the play performed by the Kerala High Court staff as part of the Republic Day celebrations. TA Sudheesh, assistant registrar and courtkeeper PM Sudheesh, who wrote the dialogues of the play, were suspended