Kerala
ആഭ്യന്തര വകുപ്പ് ആർ.എസ്.എസ്സിന് കാവലിരിക്കുന്നു : സോളിഡാരിറ്റി
Kerala

ആഭ്യന്തര വകുപ്പ് ആർ.എസ്.എസ്സിന് കാവലിരിക്കുന്നു : സോളിഡാരിറ്റി

Web Desk
|
3 Jan 2022 3:24 PM GMT

കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ കാവൽ സ്പെഷ്യൽ ഡ്രൈവ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നുവെന്ന് സോളിഡാരിറ്റി

ക്രിമിനൽ ഗുണ്ടാ പ്രവർത്തനങ്ങളെ നേരിടാനെന്ന പേരിൽ കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ കാവൽ സ്പെഷ്യൽ ഡ്രൈവ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നുവെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ നഹാസ് മാള.പൊലീസിന്റെ ക്രിമിനൽ-ഗുണ്ടാ ലിസ്റ്റിൽ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ , അധ്യാപകർ, ഗവേഷക വിദ്യാർഥികൾ എന്ന് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്നത് നിസ്സാരമായി തള്ളിക്കളയാനാകില്ല.

പലരെയും വെരിഫിക്കേഷൻ എന്ന പേരിൽ പൊലീസ് പിന്തുടരുകയും, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യുന്നുണ്ട്.ഇതിന് മുൻപ് തീവ്രവാദത്തിന്റെയും മാവോയിസത്തിന്റെയും പേരിൽ കള്ളക്കേസുകൾ ഉണ്ടാക്കി ദീർഘകാലം ജയിലടക്കപ്പെടുന്നവർ കേരള പോലീസിന്റെ ഇതേരീതിയിലുള്ള ഓപ്പറേഷനുകൾ നേരിടേണ്ടി വന്നിട്ടുള്ളവരാണ് എന്നത് ഈ വിഷയത്തിലെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേരള പൊലീസിന്റെ ശൈലി കേന്ദ്ര പോലീസിന്റേതിന് സമാനമാണ്.

ആർ എസ് എസ്സിനെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുന്നവരെ പൊലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതും,സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിപ്പിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. ഈ രീതിയിൽ പൊലീസ് വകുപ്പ് നേർക്ക് നേരെ ആർ.എസ്.എസ്സിന് വേണ്ടി പ്രവർത്തിക്കുന്നത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾകൊണ്ട് സമൂഹം നേരിടണമെന്നും നഹാസ് മാള പറഞ്ഞു.

Summary : Kerala Home Department guards RSS - Solidarity

Similar Posts