Kerala
പി.ആർ.ഒ നിയമനം:  ഗവർണർ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി
Kerala

പി.ആർ.ഒ നിയമനം: ഗവർണർ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി

Web Desk
|
7 March 2022 7:14 AM GMT

ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി ഉള്ളതിനാൽ ഹാജരാകില്ലെന്നു വി.സി രാജ് ഭവനെ അറിയിച്ചു

പി.ആർ.ഒ നിയമനവിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി ടി.കെ നാരായണൻ.പിആർഒ നിയമനത്തിൽ കോടതിയിൽ ഹർജി ഉള്ളതിനാൽ ഹാജരാകില്ലെന്ന് വി.സി രാജ് ഭവനെ അറിയിച്ചു. പിരിച്ചുവിട്ട പി.ആർ.ഒ യെ തിരികെ നിയമിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.സി ടി.കെ നാരായണൻ ഇതുവരെ അതിന് തയ്യാറായിട്ടില്ല.

സർവകാലാശാല പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്ത് നടത്തിയ ഒരു പരിപാടിയുടെ മുഴുവൻ പണവും സർവ്വകാലാശാലയ്ക്ക് ലഭിച്ചില്ലെന്ന് കാണിച്ചായിരുന്നു പരിപാടിയുടെ കോർഡിനേറ്ററായ പി.ആർ.ഒ ആർ ഗോപീകൃഷ്ണനെതിരെ നടപടി എടുത്തത്. എന്നാൽ കിട്ടാനുണ്ടെന്ന് പറയുന്ന തുക പി.ആർ.ഒ സ്വന്തം നിലക്ക് തിരിച്ചടച്ചിട്ടും സർവകലാശാല നിയമനം നടത്തിയിരുന്നില്ല.

പി.ആർ.ഒയെ തിരികെ നിയമിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടപ്പോൾ ഗവർണ്ണർക്കെതിരെ വി.സി കോടതിയിൽ പോയത് വൻ വിവാദമായിരുന്നു. സർവകലാശാലയിൽ ഇടപെടൻ ഗവർണ്ണർക്ക് അധികാരമില്ലെന്നായിരുന്നു വി.സിയുടെ നിലപാട്. ഒടുവിൽ സർക്കാർ ഇടപെട്ടാണ് കേസ് പിൻവലിച്ചത്. അപ്പോഴും പി.ആർ.ഒയെ നിയമിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകാൻ വിസിയോട് ഗവർണ്ണർ ആവശ്യപ്പെട്ടത്.

എന്നാൽ പി.ആർ.ഒ നിയമനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് വി.സി അറിയിച്ചു. ഹാജരായാൽ ഇത് കോടതിയലക്ഷ്യമാകും എന്ന് കാണിച്ചാണ് രാജ്ഭവന് വി.സി കത്ത് നൽകിയത് . വി.സിയുടെ നടപടിയിൽ ഗവർണ്ണർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Similar Posts