Kerala
വിസ, റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയാൻ ഓപ്പറേഷൻ ശുഭയാത്രയുമായി കേരളം
Kerala

വിസ, റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയാൻ ഓപ്പറേഷൻ ശുഭയാത്രയുമായി കേരളം

Web Desk
|
19 Aug 2022 4:29 PM GMT

പ്രവാസികൾക്ക് ഹെൽപ് ലൈനിൽ 24 മണിക്കൂറും പരാതി നൽകാം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള വിസ, റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയാൻ കേരളത്തിൽ 'ഓപ്പറേഷൻ ശുഭയാത്ര' തുടങ്ങി. പ്രവാസികൾക്ക് 0471-2721547 എന്ന ഹെൽപ് ലൈനിൽ 24 മണിക്കൂറും പരാതി നൽകാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in ഇ-മെയിൽ വിലാസങ്ങളിൽ വിവരം നൽകാം.

മനുഷ്യക്കടത്ത് തടയാൻ എല്ലാ ജില്ലകളിലും പൊലീസിന്റെ ആൻറി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റ് രൂപീകരിച്ചു. കേരള പൊലീസ്, നോർക്ക, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടപ്പിലാക്കുക.

Similar Posts