Kerala
ലോക്ഡൌണ്‍ മേയ് 23 വരെ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍
Kerala

ലോക്ഡൌണ്‍ മേയ് 23 വരെ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍

Web Desk
|
14 May 2021 12:52 PM GMT

സംസ്ഥാനത്ത് ലോക്ഡൌണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 23 വരെയാണ് ലോക്ഡൌണ്‍ നീട്ടിയത്.വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ഡൗണ്‍ നീട്ടണം എന്ന് ശിപാര്‍ശ ചെയ്ത സാഹചര്യത്തിലാണിത്.

രോഗവ്യാപനത്തിൽ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 1000 രൂപ നല്‍കും.സ്വന്തം ഫണ്ടില്ലാത്ത ബോർഡുകള സഹായിക്കും. ക്ഷേമനിധി കിട്ടാത്ത ബി.പി.എല്‍ കുടുംബങ്ങൾക്ക് 1000 രൂപ രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കുടുംബശ്രീ വായ്പ തിരിച്ചടവിന് ആറ് മാസം മോറട്ടോറിയം കേന്ദ്രത്തോട് ആവശ്യപ്പെടും. വസ്തു നികുതി, ലൈസൻസ് പുതുക്കൽ എന്നിവയ്ക്ക് സമയം നീട്ടും. ഈ മാസം നിർണ്ണായകമാണ്. രോഗ വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. മഴ ശക്തമായാൽ രോഗ വ്യാപനം കൂടും.

അതേസമയം ഇന്ന് സംസ്ഥാനത്ത് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു. 26.41 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.112 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Related Tags :
Similar Posts