![175 People In The Contact list of Nipah Affected Man and Included 74 health workers 175 People In The Contact list of Nipah Affected Man and Included 74 health workers](https://www.mediaoneonline.com/h-upload/2024/09/16/1442542-ni.webp)
നിപയിൽ ആശ്വാസം; മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
![](/images/authorplaceholder.jpg?type=1&v=2)
മങ്കി പോക്‌സ് സംശയിക്കുന്ന യുവാവിനൊപ്പം യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞു
മലപ്പുറം: മലപ്പുറത്ത് മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്.
അതേസമയം മലപ്പുറത്ത് മങ്കി പോക്‌സ് സംശയിക്കുന്ന യുവാവിനൊപ്പം യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞതായും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചാൽ ഇവരെ നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് മങ്കി പോക്‌സ് ലക്ഷണങ്ങളുള്ളത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് ഇയാൾ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ ത്വക്ക് രോഗ വിഭാഗത്തിൽ ചികിത്സ തേടിയത്. പിന്നാലെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുകയായിരുന്നു. സ്രവ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കയാണ്.