Kerala
kerala niayamasabha
Kerala

നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബ​ഹളം; ക്ഷോഭിച്ച് സ്പീക്കർ

Web Desk
|
12 Sep 2023 6:23 AM GMT

വാക്കൗട്ട് പ്രഖ്യാപിച്ചവരോട് ഇറങ്ങി പോവാനും സ്പീക്കർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: നിയമസഭയില്‍ ഭരണ പ്രതിപക്ഷ ബ​ഹളത്തിൽ ക്ഷോഭിച്ച് സ്പീക്കർ എ.എൻ ഷംസീർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗത്തിനിടെയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷം ബഹളംവച്ചത്. ബഹളം നിർത്തണമെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും മന്ത്രിമാര്‍ കേൾക്കാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രതിപക്ഷവും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ നിയന്ത്രണത്തിലാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു.

ഗ്രോ വാസു മുദ്രാവാക്യം വിളിച്ചപ്പോള്‍ പൊലീസ് വായ് പൊത്തിയെന്ന് പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു. സംസ്ഥാനത്ത് ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുന്നുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വിമർശനം ഉന്നയിക്കുന്നവരുടെ മനോനിലയെ കുറിച്ച് പറയുന്നതിനാണ് ചികിത്സ വേണ്ടതെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിന്റെ മൂക്കിൻ തുമ്പത്ത് സ്ത്രീകൾക്ക് പകൽ പോലും നടക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ കുഞ്ഞുങ്ങൾക്ക് എതിരെ ഉണ്ടായി. ക്രൂരമായ സംഭവങ്ങൾ ആണ് സംസ്ഥാനത്ത് എല്ലായിടത്തും അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പോലും ഒരു പരിശോധനയും നടക്കുന്നില്ല. ആവശ്യമായ പൊലീസും പട്രോളിങ്ങും ഇല്ലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

Similar Posts