Kerala
ജോലിഭാരം മൂലം പഠനം പ്രതിസന്ധിയില്‍; പി.ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
Kerala

ജോലിഭാരം മൂലം പഠനം പ്രതിസന്ധിയില്‍; പി.ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

Web Desk
|
30 July 2021 1:07 PM GMT

ജോലിഭാരം മൂലം തങ്ങളുടെ പഠനം പ്രതിസന്ധിയിലാണെന്നാണ് പി.ജി ഡോക്ടര്‍മാരുടെ പരാതി. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണം.

സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. തിങ്കളാഴ്ച 12 മണിക്കൂര്‍ സൂചനാ സമരം നടത്തുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അത്യാഹിത വിഭാഗങ്ങള്‍, ഐ.സി.യു, കോവിഡ് വിഭാഗം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജോലിഭാരം മൂലം തങ്ങളുടെ പഠനം പ്രതിസന്ധിയിലാണെന്നാണ് പി.ജി ഡോക്ടര്‍മാരുടെ പരാതി. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണം. റിസ്‌ക് അലവന്‍സ് അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Tags :
Similar Posts