ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്
|നാല് ലക്ഷത്തി 41,220 വിദ്യാർഥികൾ ഫലം കാത്തിരിക്കുന്നു
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. നാല് ലക്ഷത്തി 41,220 വിദ്യാർത്ഥികൾ ഫലം കാത്തിരിക്കുന്നു. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം .
ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും. റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
ഫലമറിയാനുള്ള വെബ്സൈറ്റുകള്‍
പ്ലസ്ടു
1 www.prd.kerala.gov.in
2 www.keralaresults.nic.in
3 www.result.kerala.gov.in
4 www.examresults.kerala.gov.in
5 www.results.kite.kerala.gov.in
എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.
വിഎച്ച്എസ്ഇ
1 www.keralaresults.nic.in
2 www.vhse.kerala.gov.in
3 www.results.kite.kerala.gov.in
4 www.prd.kerala.gov.in
5 www.examresults.kerala.gov.in
6 www.results.kerala.nic.in
എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.