പൊലീസ് ജനസേവന സേനയാണ്, പ്രവർത്തനം കൂടുതൽ സുതാര്യമാകണം: മുഖ്യമന്ത്രി
|സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ സിസി ടിവി ക്യാമറ സംവിധാനങ്ങൾ നിലവിൽ വരുമെന്നും മുഖ്യമന്ത്രി
പൊലീസ് ജനസേവന സേനയാണെന്നും അതിനാൽ പ്രവർത്തനം കൂടുതൽ സുതാര്യമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പൊലീസ് കാണണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്‌റ്റേഷനുകളിൽ മൂന്നാം മുറ നടപ്പിലാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി സംവിധാനം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിസിടിവിയടക്കം കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്നും പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് പൊലീസ് നടത്തുന്നതെന്നും എന്നാൽ വിരലിൽ എണ്ണാവുന്ന ചിലരുടെ പ്രവൃത്തി സേനയുടെ യശസ്സ് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ സിസി ടിവി ക്യാമറ സംവിധാനങ്ങൾ നിലവിൽ വരുമെന്നും ലോക്കപ്പ്, വരാന്ത, സ്വീകരണമുറി, പൊലീസ് ഓഫീസർമാരുടെ മുറി തുടങ്ങി പൊലീസ് സ്റ്റേഷനിലെ വിവിധ സ്ഥലങ്ങളാണ് ക്യാമറ വഴി നിരീക്ഷിക്കുകയെന്നും അറിയിച്ചു.
Kerala Police is public service force, operation should be more transparent: Chief Minister Pinarayi Vijayan